ന്യായാധിപന്മാർ 5:26 - സമകാലിക മലയാളവിവർത്തനം26 കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി, തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു. സീസെരയെ അവൾ ആഞ്ഞടിച്ചു, അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 കൂടാരത്തിന്റെ കുറ്റി അവൾ ഒരു കൈയിലും പണിക്കാരുടെ ചുറ്റിക മറുകൈയിലും എടുത്തു. സീസെരയെ അവൾ ചുറ്റികയ്‍ക്കടിച്ചു; അയാളുടെ തലയോടു തല്ലിത്തകർത്ത്, ചെന്നി കുത്തിത്തുളച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി, തന്റെ വലംകൈ പണിക്കാരുടെ ചുറ്റികയ്ക്കു നീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്ത് അവന്റെ ചെന്നി കുത്തിത്തുളച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി തൻ വലങ്കൈ പണിക്കാരുടെ ചുറ്റികയ്ക്ക് നീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 കുറ്റിയെടുപ്പാൻ അവൾ കൈനീട്ടി തന്റെ വലങ്കൈ പണിക്കാരുടെ ചുറ്റികെക്കുനീട്ടി; സീസെരയെ തല്ലി അവന്റെ തല തകർത്തു അവന്റെ ചെന്നി കുത്തിത്തുളെച്ചു. Viz kapitola |