ന്യായാധിപന്മാർ 20:45 - സമകാലിക മലയാളവിവർത്തനം45 ശേഷിച്ചവർ തിരിഞ്ഞ് മരുഭൂമിയിലെ രിമ്മോൻപാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെയും ഇസ്രായേൽമക്കൾ വഴിമധ്യേ പിടിച്ചുകൊന്നു. പിന്നെയും അവരെ ഗിദോംവരെ പിൻതുടർന്നു; അവരിലും രണ്ടായിരംപേരെ കൊന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)45 ബെന്യാമീന്യർ തിരിഞ്ഞു വിജനപ്രദേശത്തുള്ള രിമ്മോൻ പാറ ലക്ഷ്യമാക്കി ഓടി; അവരിൽ അയ്യായിരം പേർകൂടി പെരുവഴിയിൽ വച്ചു സംഹരിക്കപ്പെട്ടു; ശേഷിച്ചവരെ ഇസ്രായേല്യർ ഗിദോംവരെ പിന്തുടർന്നു; അവരിൽ രണ്ടായിരം പേർ വധിക്കപ്പെട്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)45 അപ്പോൾ അവർ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോൻപാറയ്ക്ക് ഓടി; അവരിൽ അയ്യായിരം പേരെ പെരുവഴികളിൽ വച്ച് ഒറ്റയൊറ്റയായി പിടിച്ചുകൊന്നു; മറ്റവരെ ഗിദോമോളം പിന്തുടർന്ന് അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം45 അപ്പോൾ അവർ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോൻ പാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെ പെരുവഴികളിൽവെച്ച് കൊന്നുകളഞ്ഞു; ശേഷിച്ചവരെ ഗിദോം വരെ പിന്തുടർന്ന് രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)45 അപ്പോൾ അവർ തിരിഞ്ഞു മരുഭൂമിയിൽ രിമ്മോൻ പാറെക്കു ഓടി; അവരിൽ അയ്യായിരംപേരെ പെരുവഴികളിൽവെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടർന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു. Viz kapitola |