ന്യായാധിപന്മാർ 20:22 - സമകാലിക മലയാളവിവർത്തനം22 എന്നാൽ ഇസ്രായേൽസൈന്യം പരസ്പരം ധൈര്യപ്പെടുത്തി, ഒന്നാംദിവസം അണിനിരന്നിരുന്ന സ്ഥലത്തുതന്നെ വീണ്ടും അണിനിരന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)22-23 ഇസ്രായേൽജനം ധൈര്യം വീണ്ടെടുത്ത് ആദ്യം അണിനിരന്നിടത്ത് ചെന്നുനിന്നു. അവർ സർവേശ്വരന്റെ സന്നിധിയിൽ സന്ധ്യവരെ കരഞ്ഞു. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു യുദ്ധം ചെയ്യാൻ ഇനിയും പുറപ്പെടണമോ” എന്ന് അവർ സർവേശ്വരനോട് ചോദിച്ചു. “അവർക്കെതിരായി പോകുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും യുദ്ധത്തിനു പോകേണമോ എന്ന് യഹോവയോടു ചോദിച്ചു. അവരുടെ നേരേ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 യിസ്രായേൽ മക്കൾ യഹോവയുടെ സന്നിധിയിൽ ചെന്നു സന്ധ്യവരെ കരഞ്ഞു: “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിന് പോകേണമോ” എന്ന് യഹോവയോട് ചോദിച്ചു. “അവരുടെ നേരെ ചെല്ലുവിൻ” എന്നു യഹോവ അരുളിച്ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്നു സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു. Viz kapitola |