Online Bible

- Reklamy -




ന്യായാധിപന്മാർ 20:10 - സമകാലിക മലയാളവിവർത്തനം

10 ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിന് നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിൽ നമുക്ക് ആളുകളെ തെരഞ്ഞെടുക്കാം. ബെന്യാമീൻഗോത്രത്തിലെ ഗിബെയാ നഗരം ഇസ്രായേലിൽ ചെയ്ത നീചകൃത്യത്തിനു പ്രതികാരംചെയ്യാൻ ജനം വരുമ്പോൾ ഈ തെരഞ്ഞെടുക്കപ്പെട്ടവർ അവർക്കു ഭക്ഷണം കൊണ്ടുവരട്ടെ.”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 ബെന്യാമീൻഗോത്രത്തിൽപ്പെട്ട ഗിബെയാക്കാർ പ്രവർത്തിച്ച നീചപ്രവൃത്തിക്കു പകരംവീട്ടാൻ അവർ പോകുമ്പോൾ അവർക്കുവേണ്ട ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുക്കേണ്ടത് ഇസ്രായേലിലെ ഒരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിനു ആയിരം എന്ന ക്രമത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 അവർ യിസ്രായേലിൽ പ്രവർത്തിച്ച സകല വഷളത്തത്തിനും പകരം ചെയ്യേണ്ടതിന് ജനം ഗിബെയയിലേക്കു ചെല്ലുമ്പോൾ അവർക്കുവേണ്ടി ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാൻ യിസ്രായേൽഗോത്രങ്ങളിൽ നൂറിൽ പത്തു പേരെയും ആയിരത്തിൽ നൂറു പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അവർ യിസ്രായേലിൽ പ്രവർത്തിച്ച സകല വഷളത്വത്തിനും പകരം ചെയ്യേണ്ടതിന് ജനം ബെന്യാമീൻ ദേശത്തെ ഗിബെയയിലേക്ക് ചെല്ലുമ്പോൾ, അവർക്ക് വേണ്ടി ഭക്ഷണസാധനങ്ങൾ ഒരുക്കുവാൻ യിസ്രായേൽ ഗോത്രങ്ങളിൽ നൂറിൽ പത്തു പേരെയും ആയിരത്തിൽ നൂറ് പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം.”

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അവർ യിസ്രായേലിൽ പ്രവർത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോൾ അവർക്കു വേണ്ടി ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാൻ യിസ്രായേൽഗോത്രങ്ങളിൽ നൂറ്റിൽ പത്തുപേരെയും ആയിരത്തിൽ നൂറുപേരെയും പതിനായിരത്തിൽ ആയിരംപേരെയും എടുക്കേണം.

Viz kapitola kopírovat




ന്യായാധിപന്മാർ 20:10

Následuj nás:

Reklamy


Reklamy