ന്യായാധിപന്മാർ 19:28 - സമകാലിക മലയാളവിവർത്തനം28 അദ്ദേഹം അവളെ വിളിച്ചു; “എഴുന്നേൽക്കുക, നമുക്കു പോകാം.” എന്നാൽ ഒരു മറുപടിയും ഉണ്ടായില്ല. അദ്ദേഹം അവളെ എടുത്ത് കഴുതപ്പുറത്തുവെച്ച് തന്റെ വീട്ടിലേക്കു പോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 അവൻ അവളോടു പറഞ്ഞു: “എഴുന്നേല്‌ക്കൂ, നമുക്കു പോകാം.” എങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. അയാൾ അവളെ എടുത്തു കഴുതപ്പുറത്തുവച്ചു സ്വദേശത്തേക്കു പോയി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 അവൻ അവളോട്: എഴുന്നേല്ക്ക, നാം പോക എന്നു പറഞ്ഞു. അതിനു മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്തുവച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി, Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 അവൻ അവളോട്: “എഴുന്നേല്ക്ക, നാം പോക” എന്നു പറഞ്ഞു. അതിന് മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്ത് വച്ചു, തന്‍റെ സ്ഥലത്തേക്ക് പോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 അവൻ അവളോടു: എഴുന്നേല്ക്ക, നാം പോക എന്നു പറഞ്ഞു. അതിന്നു മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്തു വെച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി, Viz kapitola |