ന്യായാധിപന്മാർ 18:2 - സമകാലിക മലയാളവിവർത്തനം2 ദാൻഗോത്രക്കാർ തങ്ങളുടെ കൂട്ടത്തിൽ യുദ്ധവീരന്മാരായ അഞ്ചുപേരെ ദേശം പര്യവേക്ഷണംചെയ്യാൻ സോരായിൽനിന്നും എസ്തായോലിൽനിന്നും അയച്ചു. ഇവർ ദാൻഗോത്രത്തിന്റെ പ്രതിനിധികൾ ആയിരുന്നു. അവരോടു പറഞ്ഞു: “നിങ്ങൾ പോയി ദേശം സൂക്ഷ്മമായി നിരീക്ഷിച്ചു വരിക.” അവർ എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീടുവരെ വന്നു. അവിടെ രാത്രി കഴിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 അതുകൊണ്ട് ദാൻഗോത്രക്കാർ തങ്ങളുടെ ഗോത്രത്തിൽനിന്ന് സമർഥരായ അഞ്ചു പേരെ തിരഞ്ഞെടുത്ത് സോരായിൽനിന്നും എസ്തായോലിൽനിന്നുമായി അയച്ചു. സ്ഥലം ഒറ്റുനോക്കി വിവരങ്ങൾ ശേഖരിക്കണമെന്ന നിർദ്ദേശത്തോടെയാണ് അവരെ പറഞ്ഞയച്ചത്. അവർ എഫ്രയീം മലനാട്ടിൽ മീഖായുടെ വീട്ടിലെത്തി രാത്രി അവിടെ പാർത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 അങ്ങനെയിരിക്കെ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിനു ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്നു കൂട്ടത്തിൽ പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽനിന്നും അയച്ചു, അവരോട്: നിങ്ങൾ ചെന്നു ദേശം ശോധനചെയ്വിൻ എന്നു പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അപ്പോൾ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്, ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്ന് പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ച്, അവരോട്: “നിങ്ങൾ ചെന്നു ദേശം ശോധന ചെയ്യുവിൻ” എന്നു പറഞ്ഞു. അവർ എഫ്രയീംമലനാട്ടിൽ മീഖാവിന്‍റെ വീടുവരെ എത്തി, അവിടെ പാർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അങ്ങനെയിരിക്കേ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്നു ദാന്യർ തങ്ങളുടെ ഗോത്രത്തിൽനിന്നു കൂട്ടത്തിൽ പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ചു, അവരോടു: നിങ്ങൾ ചെന്നു ദേശം ശോധനചെയ്വിൻ എന്നു പറഞ്ഞു. Viz kapitola |