ന്യായാധിപന്മാർ 15:6 - സമകാലിക മലയാളവിവർത്തനം6 “ആരാണ് ഇതു ചെയ്തത്?” ഫെലിസ്ത്യർ അന്വേഷിച്ചു. “തിമ്നക്കാരന്റെ മരുമകൻ ശിംശോൻ; അദ്ദേഹത്തിന്റെ ഭാര്യയെ തന്റെ വിവാഹത്തോഴനു കൊടുത്തതുകൊണ്ട്” എന്ന് അവർക്ക് അറിവുകിട്ടി. അപ്പോൾ ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ പിതാവിനെയും തീവെച്ചു ചുട്ടുകളഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 ഇതു ചെയ്തത് ആരെന്നു ഫെലിസ്ത്യർ അന്വേഷിച്ചപ്പോൾ തിമ്നാക്കാരന്റെ ജാമാതാവായ ശിംശോനാണെന്ന് അറിഞ്ഞു. ശിംശോന്റെ ഭാര്യയെ അവളുടെ പിതാവ് ശിംശോന്റെ സ്നേഹിതന് നല്‌കിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അവർ ഗ്രഹിച്ചു. അപ്പോൾ ഫെലിസ്ത്യർ അവളെയും പിതാവിനെയും അഗ്നിക്കിരയാക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 ഇതു ചെയ്തത് ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നാക്കാരന്റെ മരുമകൻ ശിംശോൻ; അവന്റെ ഭാര്യയെ അവൻ എടുത്ത് തോഴനു കൊടുത്തുകളഞ്ഞു എന്ന് അവർക്ക് അറിവുകിട്ടി; ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 “ഇതാരാണ് ചെയ്തത്” എന്ന് ഫെലിസ്ത്യർ അന്വേഷിച്ചപ്പോൾ തിമ്നക്കാരന്‍റെ മരുമകൻ ശിംശോൻ ആണെന്നും, ശിംശോന്‍റെ ഭാര്യയെ അവൻ തോഴന് കൊടുത്തതുകൊണ്ടാണെന്നും അവർക്ക് അറിവ് കിട്ടി; ഫെലിസ്ത്യർ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ട് ചുട്ടുകളഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ഇതു ചെയ്തതു ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകൻ ശിംശോൻ; അവന്റെ ഭാര്യയെ അവൻ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവർക്കു അറിവു കിട്ടി; ഫെലിസ്ത്യർ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു. Viz kapitola |