ന്യായാധിപന്മാർ 14:18 - സമകാലിക മലയാളവിവർത്തനം18 ഏഴാംദിവസം സൂര്യാസ്തമയത്തിനുമുമ്പ് പട്ടണനിവാസികൾ വന്ന് അദ്ദേഹത്തോടു പറഞ്ഞു: “തേനിനെക്കാൾ മാധുര്യമുള്ളത് എന്ത്? സിംഹത്തെക്കാൾ കരുത്തുള്ളത് എന്ത്?” അതിനുത്തരമായി ശിംശോൻ അവരോട്, “നിങ്ങൾ എന്റെ പശുക്കിടാവിനെ കെട്ടി ഉഴുതില്ലായിരുന്നെങ്കിൽ, എന്റെ കടങ്കഥയ്ക്ക് ഉത്തരം പറയുകയില്ലായിരുന്നു” എന്നു പറഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 ഏഴാം ദിവസം സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് പട്ടണവാസികൾ ശിംശോനോടു പറഞ്ഞു: “തേനിനെക്കാൾ മധുരമേറിയതെന്ത്? സിംഹത്തെക്കാൾ ബലമേറിയതെന്ത്?” ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾ എന്റെ പശുക്കുട്ടിയെ പൂട്ടി ഉഴുതില്ലായിരുന്നു എങ്കിൽ എന്റെ കടത്തിന് ഉത്തരം പറയുകയില്ലായിരുന്നു.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 ഏഴാം ദിവസം സൂര്യൻ അസ്തമിക്കും മുമ്പേ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത്? എന്നു പറഞ്ഞു. അതിന് അവൻ അവരോട്: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോട്: “തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത്?” എന്നു പറഞ്ഞു. അതിന് അവൻ അവരോട്: ”നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ എന്‍റെ കടം വീട്ടുകയില്ലായിരുന്നു” എന്നു പറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു. Viz kapitola |