ന്യായാധിപന്മാർ 12:3 - സമകാലിക മലയാളവിവർത്തനം3 നിങ്ങൾ എന്നെ സഹായിക്കുകയില്ല എന്നുകണ്ടപ്പോൾ ഞാൻ എന്റെ ജീവൻ കൈയിൽ എടുത്തുകൊണ്ട് അമ്മോന്യരോട് യുദ്ധംചെയ്തു; യഹോവ അവരുടെമേൽ എനിക്കു വിജയം നൽകി. ഇങ്ങനെയിരിക്കേ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധംചെയ്യാൻ വരുന്നത് എന്ത്?” Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 നിങ്ങൾ എന്നെ സഹായിക്കുകയില്ല എന്നു മനസ്സിലായപ്പോൾ ഞാൻ എന്റെ ജീവൻ തൃണവൽഗണിച്ചുകൊണ്ട് അവരോടു യുദ്ധം ചെയ്യാൻ അതിർത്തി കടന്നു. സർവേശ്വരൻ അവരെ എന്റെ കൈയിൽ ഏല്പിച്ചു. എന്നിട്ടിപ്പോൾ നിങ്ങൾ എന്നോടു യുദ്ധത്തിനു വരികയാണോ?” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ട് അമ്മോന്യരുടെ നേരേ ചെന്നു; യഹോവ അവരെ എന്റെ കൈയിൽ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങൾ എന്നോടു യുദ്ധം ചെയ്‍വാൻ ഇന്ന് എന്റെ നേരേ വരുന്നതെന്ത് എന്നു പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്ന് കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ച് അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെ ആയിരിക്കെ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധത്തിന് വരുന്നത് എന്ത്?” എന്നു പറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടു അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങൾ എന്നോടു യുദ്ധംചെയ്‌വാൻ ഇന്നു എന്റെ നേരെ വരുന്നതു എന്തു എന്നു പറഞ്ഞു. Viz kapitola |