ന്യായാധിപന്മാർ 11:18 - സമകാലിക മലയാളവിവർത്തനം18 “അവസാനം, അവർ മരുഭൂമിയിൽക്കൂടെ സഞ്ചരിച്ചു. ഏദോം, മോവാബ് എന്നീ ദേശങ്ങൾ ചുറ്റി മോവാബ് ദേശത്തിനു കിഴക്ക് അർന്നോൻനദിക്കക്കരെ പാളയമിറങ്ങി. മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല. കാരണം അർന്നോൻ മോവാബിന്റെ അതിരായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 തുടർന്ന് അവർ മരുഭൂമിയിൽ കൂടി സഞ്ചരിച്ചു; എദോമും മോവാബും ചുറ്റി കിഴക്കുള്ള അർന്നോൻനദിയുടെ അക്കരെ പാളയമടിച്ചു. അർന്നോൻ മോവാബിന്റെ അതിരായിരുന്നതുകൊണ്ട് അവർ അർന്നോൻനദി കടന്നില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 അവർ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് എദോംദേശവും മോവാബ്‍ദേശവും ചുറ്റിച്ചെന്ന് മോവാബ്‍ദേശത്തിന്റെ കിഴക്ക് എത്തി അർന്നോനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർത്തിക്കകത്ത് അവർ കടന്നില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 “അവർ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് ഏദോം ദേശവും മോവാബ് ദേശവും ചുറ്റി മോവാബ് ദേശത്തിന്‍റെ കിഴക്ക് എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്‍റെ അതിരായിരുന്നതിനാൽ മോവാബിന്‍റെ അതിരിനകത്ത് അവർ കടന്നില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 അവർ മരുഭൂമിയിൽകൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർക്കകത്തു അവർ കടന്നില്ല. Viz kapitola |