Online Bible

- Reklamy -




ന്യായാധിപന്മാർ 1:7 - സമകാലിക മലയാളവിവർത്തനം

7 അപ്പോൾ അദോനീ-ബേസെക്ക് പറഞ്ഞു: “കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയുടെ കീഴിൽനിന്ന് പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെതന്നെ ദൈവം എനിക്കുപകരം ചെയ്തിരിക്കുന്നു.” അവർ അവനെ ജെറുശലേമിലേക്കു കൊണ്ടുവന്നു. അവിടെവെച്ച് അവൻ മരിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

7 അപ്പോൾ അദോനീ-ബേസെക് പറഞ്ഞു: “കൈകാലുകളിലെ പെരുവിരലുകൾ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്മാർ എന്റെ മേശയിൽനിന്നു പൊഴിഞ്ഞുവീണ ഉച്ഛിഷ്ടം പെറുക്കി തിന്നിരുന്നു. ഞാൻ അവരോടു ചെയ്തതുപോലെ സർവേശ്വരൻ എന്നോടും ചെയ്തിരിക്കുന്നു.” അവർ അയാളെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവച്ച് അയാൾ മരിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

7 കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെതന്നെ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്ന് അദോനീ-ബേസെക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി, അവിടെവച്ച് അവൻ മരിച്ചു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപത് രാജാക്കന്മാർ എന്‍റെ മേശയിൻകീഴിൽനിന്ന് ഭക്ഷണം പെറുക്കി തിന്നിരുന്നു. ഞാൻ ചെയ്തതുപോലെ തന്നെ ദൈവം എനിക്ക് പകരം ചെയ്തിരിക്കുന്നു എന്ന് അദോനി-ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവെച്ച് അവൻ മരിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയിൻകീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെ തന്നേ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്നു അദോനീ‒ബേസെക്ക് പറഞ്ഞു. അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി അവിടെവെച്ചു അവൻ മരിച്ചു.

Viz kapitola kopírovat




ന്യായാധിപന്മാർ 1:7

Následuj nás:

Reklamy


Reklamy