യെശയ്യാവ് 60:9 - സമകാലിക മലയാളവിവർത്തനം9 നിശ്ചയമായും ദ്വീപുകൾ എങ്കലേക്കു നോക്കുന്നു; നിന്റെ മക്കളെ ദൂരത്തുനിന്ന് കൊണ്ടുവരുന്ന തർശീശ് കപ്പലുകളാണ് മുൻനിരയിൽ, ഇസ്രായേലിന്റെ പരിശുദ്ധനായ നിന്റെ ദൈവമായ യഹോവയെ ആദരിക്കാനായി, വെള്ളിയും സ്വർണവുമായാണ് അവരുടെ വരവ്, കാരണം അവിടന്ന് നിന്നെ പ്രതാപം അണിയിച്ചല്ലോ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 ഇവർ വിദൂരസ്ഥലങ്ങളിൽനിന്ന് എന്നെ ലക്ഷ്യമാക്കി വരുന്നവരാണ്. തർശ്ശീശുകപ്പലുകളാണു മുമ്പിൽ. നിന്റെ പുത്രന്മാർ തങ്ങളുടെ പൊന്നും വെള്ളിയുമായി വിദൂരത്തുനിന്നു വരുന്നു. ഇസ്രായേലിന്റെ ദൈവവും പരിശുദ്ധനുമായ സർവേശ്വരനുവേണ്ടിയാണ് അവർ ഇവയെല്ലാം കൊണ്ടുവരുന്നത്. അവിടുന്നു തന്റെ ജനത്തിനു മഹത്ത്വം കൈവരുത്തിയല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിനും അവൻ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധനും കൊണ്ടുവരേണ്ടതിനു ദ്വീപുവാസികളും തർശ്ശീശ്കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 നിന്‍റെ മക്കള്‍ അവരുടെ പൊന്നും വെള്ളിയുമായി ദൂരത്തുനിന്ന് വരുന്നു നിന്‍റെ ദൈവമായ യഹോവയുടെ നാമത്തിനും അവിടുന്ന് നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകകൊണ്ടു യിസ്രായേലിന്‍റെ പരിശുദ്ധ ദൈവത്തിനുവേണ്ടിയാണ് അവർ ഇവയെല്ലാം കൊണ്ടുവരുന്നത്. ദ്വീപുവാസികളും തർശ്ശീശ് കപ്പലുകൾ ഒന്നാമതായും എനിക്കായി കാത്തിരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തർശീശ് കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു. Viz kapitola |