യെശയ്യാവ് 56:3 - സമകാലിക മലയാളവിവർത്തനം3 “യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,” എന്ന് യഹോവയോടു ചേർന്നിട്ടുള്ള ഒരു വിദേശിയും പറയാതിരിക്കട്ടെ. “ഞാൻ ഉണങ്ങിയ ഒരു വൃക്ഷമാണ്,” എന്ന് ഒരു ഷണ്ഡനും പറയാതിരിക്കട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 “സർവേശ്വരൻ തീർച്ചയായും അവിടുത്തെ ജനത്തിൽനിന്ന് എന്നെ വേർതിരിക്കും” എന്ന് സർവേശ്വരനോടു ചേർന്നിട്ടുള്ള പരദേശിയും “കാണുക, ഞാൻ ഒരു ഉണക്കമരമാണെന്ന്” ഷണ്ഡനും പറയാതിരിക്കട്ടെ. കാരണം, സർവേശ്വരൻ അരുളിച്ചെയ്യുന്നു: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് അശേഷം വേർപെടുത്തും എന്നു പറയരുത്; ഷണ്ഡനും: ഞാൻ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; “യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് അശേഷം വേർപെടുത്തും” എന്നു പറയരുത്; ഷണ്ഡനും: “ഞാൻ ഒരു ഉണങ്ങിയ വൃക്ഷം” എന്നു പറയരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 യഹോവയോടു ചേർന്നിട്ടുള്ള അന്യജാതിക്കാരൻ; യഹോവ എന്നെ തന്റെ ജനത്തിൽ നിന്നു അശേഷം വേർപെടുത്തും എന്നു പറയരുതു; ഷണ്ഡനും: ഞാൻ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുതു. Viz kapitola |