യെശയ്യാവ് 5:24 - സമകാലിക മലയാളവിവർത്തനം24 അതിനാൽ തീനാളം താളടിയെ ദഹിപ്പിക്കുന്നതുപോലെയും വൈക്കോൽ അഗ്നിജ്വാലയിൽ എരിഞ്ഞമരുന്നതുപോലെയും, അവരുടെ വേരുകൾ ദ്രവിച്ചുപോകും, അവരുടെ പൂക്കൾ പൊടിപോലെ പറന്നുപോകും; സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണം അവർ നിരസിച്ചുകളഞ്ഞല്ലോ, ഇസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ അവർ നിന്ദിച്ചല്ലോ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 അതുകൊണ്ട് തീനാമ്പിൽ വയ്‍ക്കോലും എരിതീയിൽ ഉണക്കപ്പുല്ലുംപോലെ അവർ സമൂലം നശിക്കും. അവരുടെ പൂമൊട്ടുകൾ വാടിക്കരിഞ്ഞ് പൊടിപോലെ പാറിപ്പോകും. അവർ സർവശക്തനായ സർവേശ്വരന്റെ ധർമശാസ്ത്രം നിരാകരിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധന്റെ വചനത്തെ നിന്ദിക്കുകയും ചെയ്തുവല്ലോ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻപരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ അവരുടെ വേര് ജീർണ്ണിച്ചുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധദൈവത്തിന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നു പോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. Viz kapitola |