Online Bible

- Reklamy -




യെശയ്യാവ് 49:21 - സമകാലിക മലയാളവിവർത്തനം

21 അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ‘എനിക്കുവേണ്ടി ഇവരെ പ്രസവിച്ചത് ആര്? എന്റെ മക്കളെക്കുറിച്ചു വിലപിച്ചുകൊണ്ട് ഞാൻ വന്ധ്യയും പ്രവാസിയുമായി അലഞ്ഞു നടന്നുകൊണ്ടിരിക്കുമ്പോൾ, ഇവരെ ആര് പ്രസവിച്ചു വളർത്തിയിരിക്കുന്നു? ഞാൻ ഏകാകിനിയായിരുന്നല്ലോ, ഇവർ എവിടെയായിരുന്നു?’ എന്നു പറയും.”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

21 അപ്പോൾ നീ പറയും: ഞാൻ പുത്രദുഃഖമനുഭവിക്കുന്നവളും വന്ധ്യയും പരിത്യക്തയും പ്രവാസിനിയും ആയിരുന്നല്ലോ. പിന്നെ എനിക്കുവേണ്ടി ആരിവരെ പ്രസവിച്ചു വളർത്തി? ഞാൻ ഏകാകിനിയായിരിക്കെ ഇവർ എവിടെ നിന്നു വന്നു?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞുനടക്കുന്നവളും ആയിരിക്കെ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 അപ്പോൾ നീ നിന്‍റെ ഹൃദയത്തിൽ: ‘ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കുമ്പോൾ ആര്‍ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു’ എന്നു പറയും.”

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ഞാൻ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആർ ഇവരെ പ്രസവിച്ചു വളർത്തിത്തന്നിരിക്കുന്നു? ഞാൻ ഏകാകിയായിരുന്നുവല്ലോ; ഇവർ എവിടെ ആയിരുന്നു എന്നു പറയും.

Viz kapitola kopírovat




യെശയ്യാവ് 49:21

Následuj nás:

Reklamy


Reklamy