യെശയ്യാവ് 48:11 - സമകാലിക മലയാളവിവർത്തനം11 എനിക്കുവേണ്ടി, എനിക്കുവേണ്ടിത്തന്നെ, ഞാൻ അതു ചെയ്യും. എന്നെ അശുദ്ധമാക്കാൻ ഞാൻ അനുവദിക്കുന്നതെങ്ങനെ? എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കുകയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 എനിക്കുവേണ്ടി, എനിക്കുവേണ്ടിത്തന്നെ ഞാനതു ചെയ്യുന്നു, കാരണം എന്റെ നാമം എങ്ങനെ അശുദ്ധമാകും? എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 എന്റെ നിമിത്തം, എന്റെ നിമിത്തം തന്നെ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായിത്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കയില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 എന്‍റെ നിമിത്തം, എന്റെ നിമിത്തം തന്നെ, ഞാൻ അത് ചെയ്യും; എന്റെ നാമം അശുദ്ധമായിത്തീരുന്നത് എങ്ങനെ? ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 എന്റെ നിമിത്തം, എന്റെ നിമിത്തം തന്നേ, ഞാൻ അതു ചെയ്യും; എന്റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല. Viz kapitola |