യെശയ്യാവ് 44:16 - സമകാലിക മലയാളവിവർത്തനം16 അതിന്റെ പകുതി അയാൾ തീ കത്തിക്കുന്നു; അതിന്മീതേ ഭക്ഷണം പാകംചെയ്യുന്നു, അയാൾ മാംസം ചുട്ടു മതിയാകുവോളം തിന്നുന്നു. അവൻ ആ തീയിൽ കുളിർമാറ്റുന്നു, “തീകാഞ്ഞുകൊണ്ട് ആഹാ! നല്ല തീ, എന്റെ കുളിർ മാറി” എന്നു പറയുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 തടിയുടെ പകുതി ഭാഗം കത്തിച്ച് അതിന്മേൽ മാംസം വേവിച്ചെടുത്തു തിന്നു തൃപ്തനാകുന്നു. തീകാഞ്ഞുകൊണ്ട് അവൻ പറയും: “ഹാ, നല്ല ചൂട്, തീക്ക് എന്തൊരു ഭംഗി.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 അതിൽ ഒരംശംകൊണ്ട് അവൻ തീ കത്തിക്കുന്നു; ഒരംശംകൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടുതിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു: നല്ല തീ, കുളിർ മാറി എന്നു പറയുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അതിൽ ഒരംശംകൊണ്ട് അവൻ തീ കത്തിക്കുന്നു; ഒരംശംകൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടു തിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു; “നല്ല തീ, കുളിർ മാറി” എന്നു പറയുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അതിൽ ഒരംശംകൊണ്ടു അവൻ തീ കത്തിക്കുന്നു; ഒരംശം കൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടുതിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു; നല്ല തീ, കുളിർ മാറി എന്നു പറയുന്നു. Viz kapitola |