യെശയ്യാവ് 44:15 - സമകാലിക മലയാളവിവർത്തനം15 അത് ഒരുവൻ തീ കത്തിക്കാൻ ഉപയോഗിക്കുന്നു അതിൽ ഒരുഭാഗം എടുത്തു കത്തിച്ചു തീ കായുന്നു, അയാൾ അതു കത്തിച്ച് അപ്പം ചുടുന്നു. എന്നാൽ അയാൾ അതുകൊണ്ട് ഒരു വിഗ്രഹം ഉണ്ടാക്കി അതിനെ ആരാധിക്കുന്നു; ഒരു രൂപം കൊത്തിയുണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയുംചെയ്യുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 മരത്തിന്റെ ഒരു ഭാഗം വിറകിനായും മറ്റൊരു ഭാഗം വിഗ്രഹനിർമിതിക്കായും ഉപയോഗിക്കുന്നു. വിറകു കത്തിച്ചു കുളിരകറ്റും; ആഹാരം പാകപ്പെടുത്തും. ആ തടികൊണ്ടുതന്നെ നിർമിക്കുന്ന വിഗ്രഹത്തിന്റെ മുമ്പിൽ മുട്ടുകുത്തി വന്ദിക്കുകയും ചെയ്യുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 പിന്നെ അതു മനുഷ്യനു തീ കത്തിപ്പാൻ ഉതകുന്നു; അവൻ അതിൽ കുറെ എടുത്തു തീകായുകയും അതു കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീർത്ത് അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 പിന്നെ അത് മനുഷ്യന് തീ കത്തിക്കുവാൻ ഉപകരിക്കുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അത് കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കുകയും ഒരു വിഗ്രഹം തീർത്ത് അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാൻ ഉതകുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീർത്തു അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു. Viz kapitola |