യെശയ്യാവ് 29:2 - സമകാലിക മലയാളവിവർത്തനം2 ഞാൻ അരീയേലിനു ദുരിതംവരുത്തും; അവൾ വിലപിക്കുകയും ദുഃഖിക്കുകയും ചെയ്യും, അവൾ എനിക്ക് ഒരു ബലിപീഠത്തിന്റെ അടുപ്പുപോലെ ആയിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 എന്നാലും യെരൂശലേമിനു ഞാൻ കഷ്ടത വരുത്തും. അവൾക്കു ദുഃഖവും വിലാപവും ഉണ്ടാകും. അവൾ എനിക്കു നീറിക്കത്തുന്ന യാഗപീഠം ആയിരിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അത് എനിക്ക് അരീയേലായി തന്നെ ഇരിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അത് എനിക്ക് അരീയേലിനെപോലെ ഇരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും. Viz kapitola |