യെശയ്യാവ് 29:12 - സമകാലിക മലയാളവിവർത്തനം12 അപ്പോൾ ആ പുസ്തകച്ചുരുൾ അക്ഷരാഭ്യാസമില്ലാത്തവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ. “എനിക്ക് വായിക്കാൻ അറിഞ്ഞുകൂടാ,” എന്ന് അയാളും ഉത്തരം പറയും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 അക്ഷരജ്ഞാനമുള്ളവന്റെ കൈയിൽ അതു കൊടുത്താൽ മുദ്ര വയ്‍ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് വായിക്കാൻ അസാധ്യമെന്നു പറയും. നിരക്ഷരനായവന്റെ കൈയിൽ കൊടുത്താൽ വായിക്കാൻ അറിഞ്ഞുകൂടാ എന്നു പറയും. സർവേശ്വരൻ അരുളിച്ചെയ്യുന്നു: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കൈയിൽ കൊടുത്ത്: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്ക് അക്ഷരവിദ്യയില്ല എന്നു പറയും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് അക്ഷര വിദ്യയില്ല” എന്നു പറയും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും. Viz kapitola |