യെശയ്യാവ് 25:4 - സമകാലിക മലയാളവിവർത്തനം4 ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവും സഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവും കൊടുങ്കാറ്റിൽ ഒരു ആശ്രയവും ഉഷ്ണത്തിൽ ഒരു തണലുമായിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 അവിടുന്നു ദരിദ്രരുടെ രക്ഷാസങ്കേതവും ആശ്രയമറ്റവർക്കു കഷ്ടതകളിൽ അഭയസ്ഥാനവുമാണ്. കൊടുങ്കാറ്റിൽ അഭയവും കൊടുംവെയിലിൽ തണലും. ക്രൂരജനതയുടെ ആക്രമണം മതിലിനെതിരെ വീശുന്ന കൊടുങ്കാറ്റുപോലെയാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരേ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന് ഒരു ദുർഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന്നു ഒരു ദുർഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു. Viz kapitola |