യെശയ്യാവ് 11:16 - സമകാലിക മലയാളവിവർത്തനം16 ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാളിൽ അവർക്ക് ഉണ്ടായിരുന്നതുപോലെ അശ്ശൂരിൽ അവിടത്തെ ജനത്തിൽ അവശേഷിക്കുന്നവർക്ക് കടന്നുപോകാൻ ഒരു രാജവീഥിയുണ്ടാകും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ഇസ്രായേല്യർക്ക് ഈജിപ്തിൽനിന്നു പുറപ്പെട്ടപ്പോൾ ഉണ്ടായതുപോലെയുള്ള ഒരു രാജപാത അസ്സീറിയയിൽ അവശേഷിക്കുന്ന സർവേശ്വരന്റെ ജനത്തിന് അപ്പോഴുണ്ടാകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 മിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിനുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്ന് അവന്റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന് ഒരു പെരുവഴിയുണ്ടാകും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 മിസ്രയീം നിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിനു ഉണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത ഉണ്ടാകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 മിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്നു അവന്റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും. Viz kapitola |