Online Bible

- Reklamy -




യെശയ്യാവ് 10:16 - സമകാലിക മലയാളവിവർത്തനം

16 അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ, കരുത്തരായ യോദ്ധാക്കളുടെമേൽ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും; അവരുടെ ആഡംബരത്തിൻകീഴേ അഗ്നിജ്വാലയായിമാറുന്ന ഒരു തീ കൊളുത്തപ്പെടും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

16 അതുകൊണ്ടു സർവശക്തനായ സർവേശ്വരൻ മാരകമായ രോഗം അസ്സീറിയാരാജാവിന്റെ ശക്തരായ യോദ്ധാക്കളുടെമേൽ അയയ്‍ക്കും. അവരുടെ ശരീരത്തിൽ അഗ്നി കത്തി ജ്വലിക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

16 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്റെ മഹത്ത്വത്തിൻകീഴെ തീ കത്തുമ്പോലെ ഒന്നു കത്തും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്‍റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്‍റെ മഹത്ത്വത്തിൻ കീഴിൽ തീ കത്തുംപോലെ ഒന്ന് കത്തും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയക്കും; അവന്റെ മഹത്വത്തിൻ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.

Viz kapitola kopírovat




യെശയ്യാവ് 10:16

Následuj nás:

Reklamy


Reklamy