Online Bible

- Reklamy -




ഹോശേയ 11:4 - സമകാലിക മലയാളവിവർത്തനം

4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി; ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി, ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്, അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4 സ്നേഹത്തിന്റെ കയർകൊണ്ടും കരുണയുടെ പാശംകൊണ്ടും ഞാൻ അവരെ നയിച്ചു. അവരുടെ താടിയെല്ലിൽനിന്നു നുകം അയച്ചുകൊടുക്കുന്നവനെപ്പോലെ ഞാൻ വർത്തിച്ചു. ഞാൻ കുനിഞ്ഞ് അവർക്ക് ആഹാരം നല്‌കി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 മനുഷ്യപാശങ്ങൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ടു തന്നെ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവർക്ക് ആയിരുന്നു; ഞാൻ അവർക്ക് തീൻ ഇട്ടുകൊടുത്തു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ, ഞാൻ അവരെ നയിച്ചു; അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു; ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 മനുഷ്യപാശങ്ങൾകൊണ്ടു, സ്നേഹബന്ധനങ്ങൾകൊണ്ടു തന്നേ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവർക്കു ആയിരുന്നു; ഞാൻ അവർക്കു തീൻ ഇട്ടുകൊടുത്തു.

Viz kapitola kopírovat




ഹോശേയ 11:4

Následuj nás:

Reklamy


Reklamy