ഹബക്കൂൿ 2:6 - സമകാലിക മലയാളവിവർത്തനം6 “എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു, “ ‘മോഷ്ടിച്ച വസ്തുക്കൾ കുന്നുകൂട്ടുന്നവനും ബലാൽക്കാരത്താൽ ധനികനാകുന്നവനും ഹാ കഷ്ടം! ഇത് എത്രകാലം നിലനിൽക്കും?’ Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 അങ്ങനെ ശേഖരിക്കപ്പെട്ടവരെല്ലാം അവരെ നിന്ദിക്കും. അവർ നിന്ദിച്ചു പരിഹസിച്ചു പറയും: “തങ്ങളുടേതല്ലാത്ത മുതൽ നിങ്ങൾ എത്രത്തോളം കൂട്ടിവയ്‍ക്കും? പണയപ്പണ്ടങ്ങൾ വാരിക്കൂട്ടുന്നവർക്കു ദുരിതം!” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 അവരൊക്കെയും അവനെക്കുറിച്ച് ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളൊരു പഴഞ്ചൊല്ലും ചൊല്ലി; തൻറേതല്ലാത്തതു വർധിപ്പിക്കയും- എത്രത്തോളം?- പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന് അയ്യോ കഷ്ടം എന്നു പറകയില്ലയോ? Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അവർ അവനെക്കുറിച്ച് ഒരു ഉപമയും പരിഹസിച്ച് പഴഞ്ചൊല്ലായി, “തന്‍റെതല്ലാത്തത് എത്രത്തോളം വർദ്ധിപ്പിക്കും? പണയവസ്തു വാങ്ങി കൂട്ടിവയ്ക്കുന്നവന് അയ്യോ കഷ്ടം!” എന്ന് പറയുകയില്ലയോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവർ ഒക്കെയും അവനെക്കുറിച്ചു ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളോരു പഴഞ്ചൊല്ലും ചൊല്ലി; തന്റെതല്ലാത്തതു വർദ്ധിപ്പിക്കയും‒എത്രത്തോളം? ‒പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം എന്നു പറകയില്ലയോ? Viz kapitola |