ഹബക്കൂൿ 1:10 - സമകാലിക മലയാളവിവർത്തനം10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു. അധികാരികളെ പുച്ഛിക്കുന്നു. കോട്ടയുള്ള നഗരങ്ങൾ നോക്കി അവർ ചിരിക്കുന്നു. അവർ കോട്ടകളിൽ മൺപടികളുണ്ടാക്കി അവയെ പിടിച്ചടക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; ഭരണാധികാരികളെ കളിയാക്കുന്നു. ഏതു കോട്ടയെയും അവർ നിസ്സാരമായി കാണുന്നു. കാരണം മൺതിട്ട ഉയർത്തി അവർ കോട്ട പിടിക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാർ അവർക്കു ഹാസ്യമായിരിക്കുന്നു; അവർ ഏതു കോട്ടയെയുംകുറിച്ചു ചിരിക്കുന്നു; അവർ മണ്ണു കുന്നിച്ച് അതിനെ പിടിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാരെ അവർ അവഹേളിക്കുന്നു; അവർ ഏത് കോട്ടയെയും നിസ്സാരമായി കണ്ടു ചിരിക്കുന്നു; അവർ മൺതിട്ട ഉയർത്തി അതിനെ പിടിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാർ അവർക്കു ഹാസ്യമായിരിക്കുന്നു; അവർ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവർ മണ്ണു കുന്നിച്ചു അതിനെ പിടിക്കും. Viz kapitola |