Online Bible

- Reklamy -




ഉൽപത്തി 42:7 - സമകാലിക മലയാളവിവർത്തനം

7 സഹോദരന്മാരെ കണ്ടമാത്രയിൽ യോസേഫ് അവരെ തിരിച്ചറിഞ്ഞു; എന്നാൽ ഒരു അപരിചിതനായി നടിച്ച് അവരോടു പരുഷമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു?” അദ്ദേഹം ചോദിച്ചു. “ഭക്ഷ്യധാന്യം വാങ്ങാൻ കനാൻദേശത്തുനിന്ന് വരുന്നു,” അവർ മറുപടി പറഞ്ഞു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

7 യോസേഫ് അവരെ തിരിച്ചറിഞ്ഞെങ്കിലും അപരിചിതരോടെന്നപോലെയാണു പെരുമാറിയത്. അദ്ദേഹം അവരോടു ചോദിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു?” “ഞങ്ങൾ കനാൻദേശത്തുനിന്നു ധാന്യം വാങ്ങാൻ വന്നവരാണ്.” അവർ മറുപടി പറഞ്ഞു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

7 യോസേഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെനിന്നു വരുന്നുവെന്ന് അവരോടു ചോദിച്ചതിന്: ആഹാരം കൊള്ളുവാൻ കനാൻദേശത്തുനിന്നു വരുന്നുവെന്ന് അവർ പറഞ്ഞു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 യോസേഫ് തന്‍റെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്ന് വരുന്നു” എന്നു അവരോടു ചോദിച്ചു. അതിന്: “ആഹാരം വാങ്ങുവാൻ കനാൻദേശത്തുനിന്നു വരുന്നു” എന്നു അവർ പറഞ്ഞു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാൻ കനാൻദേശത്തു നിന്നു വരുന്നു എന്നു അവർ പറഞ്ഞു.

Viz kapitola kopírovat




ഉൽപത്തി 42:7

Následuj nás:

Reklamy


Reklamy