ഉൽപത്തി 24:47 - സമകാലിക മലയാളവിവർത്തനം47 “ ‘നീ ആരുടെ മകളാണ്?’ എന്നു ഞാൻ അവളോടു ചോദിച്ചു. “ ‘ഞാൻ നാഹോരിനു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ’ എന്ന് അവൾ പറഞ്ഞു. “അപ്പോൾ ഞാൻ അവളുടെ മൂക്കിൽ മൂക്കുത്തിയും കൈകളിൽ വളയും അണിയിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)47 അതിനുശേഷം, ‘നീ ആരുടെ മകളാണ്’ എന്നു ഞാൻ ചോദിച്ചു. ‘ഞാൻ നാഹോരിന്റെയും മിൽക്കായുടെയും പുത്രനായ ബെഥൂവേലിന്റെ മകളാണ്’ എന്നവൾ പറഞ്ഞു. അപ്പോൾ ഞാൻ മൂക്കുത്തിയും വളകളും അവളെ ധരിപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)47 ഞാൻ അവളോട്: നീ ആരുടെ മകൾ എന്നു ചോദിച്ചതിന് അവൾ: മിൽക്കാ നാഹോരിനു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിനു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം47 “ഞാൻ അവളോട്: ‘നീ ആരുടെ മകൾ’ എന്നു ചോദിച്ചതിന് അവൾ: ‘മിൽക്കാ നാഹോരിനു പ്രസവിച്ച മകനായ ബെഥൂവേലിൻ്റെ മകൾ’ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിനു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)47 ഞാൻ അവളോടു: നീ ആരുടെ മകൾ എന്നു ചോദിച്ചതിന്നു അവൾ: മിൽക്കാ നാഹോരിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിന്നു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു. Viz kapitola |