എസ്രാ 10:8 - സമകാലിക മലയാളവിവർത്തനം8 പ്രഭുക്കന്മാരുടെയും യെഹൂദനേതാക്കന്മാരുടെയും ഈ തീരുമാനത്തിന് അനുസൃതമായി മൂന്നു ദിവസത്തിന്നകം ആരെങ്കിലും ഹാജരാകാതെയിരുന്നാൽ അയാളുടെ വസ്തുവക ഒക്കെയും കണ്ടുകെട്ടുകയും അയാളെ പ്രവാസികളുടെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തുകളയും എന്നറിയിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ നേതാക്കളുടെയും പ്രമാണികളുടെയും ആജ്ഞയനുസരിച്ച് അവന്റെ വസ്തുവകകളെല്ലാം കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സമൂഹത്തിൽനിന്നു പുറത്താക്കുകയും ചെയ്യും.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിർണയപ്രകാരം മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ അവന്റെ വസ്തുവകയൊക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദായിലും യെരൂശലേമിലും പ്രസിദ്ധമാക്കി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 പ്രമാണികളുടെയും മൂപ്പന്മാരുടെയും നിർദ്ദേശപ്രകാരം മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ, അവന്‍റെ വസ്തുവകകൾ കണ്ടുകെട്ടുകയും അവനെ പ്രവാസികളുടെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിർണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാൽ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി. Viz kapitola |