യെഹെസ്കേൽ 9:7 - സമകാലിക മലയാളവിവർത്തനം7 അവിടന്ന് അവരോട്: “പോകുക! ആലയത്തെ അശുദ്ധമാക്കി, അങ്കണം വധിക്കപ്പെട്ടവരെക്കൊണ്ടു നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട് നഗരത്തിലുടനീളം ജനത്തെ വെട്ടിവീഴ്ത്താൻ ആരംഭിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 “ഈ മന്ദിരത്തെ അശുദ്ധമാക്കുവിൻ. ഇതിന്റെ അങ്കണത്തെ മൃതശരീരങ്ങൾകൊണ്ടു നിറയ്‍ക്കുവിൻ. അങ്ങനെ മുമ്പോട്ടു നീങ്ങുവിൻ.” അവർ അങ്ങനെ നഗരത്തിൽ സംഹാരം നടത്തി മുന്നേറി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 അവൻ അവരോട്: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അവിടുന്ന് അവരോട്: “നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കുവിൻ; പുറപ്പെടുവിൻ” എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, യെരൂശലേം നഗരത്തിൽ സംഹാരം നടത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അവൻ അവരോടു: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി. Viz kapitola |