Online Bible

- Reklamy -




യെഹെസ്കേൽ 44:5 - സമകാലിക മലയാളവിവർത്തനം

5 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ശ്രദ്ധാപൂർവം നോക്കുക, സൂക്ഷ്മമായി കേൾക്കുക. യഹോവയുടെ ആലയംസംബന്ധിച്ചുള്ള എല്ലാ അനുശാസനങ്ങളും നിർദേശങ്ങളും ഞാൻ നിന്നോടു പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക. ആലയത്തിലേക്കുള്ള പ്രവേശനവും തിരുനിവാസത്തിനു പുറത്തേക്കുള്ള എല്ലാ വാതിലുകളും ശ്രദ്ധിച്ചുകൊള്ളുക

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ദേവാലയത്തെക്കുറിച്ചു ഞാൻ നിന്നോടു കല്പിക്കുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും നീ ശ്രദ്ധാപൂർവം കാണുകയും കേൾക്കുകയും ചെയ്യുക. ദേവാലയത്തിൽ ആർക്കെല്ലാം പ്രവേശിക്കാമെന്നും ആർക്കെല്ലാം പ്രവേശിക്കാൻ പാടില്ലെന്നും ശരിയായി മനസ്സിലാക്കുക.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ സകല വ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ചു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ നല്ലവണ്ണം ശ്രദ്ധവച്ചു കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേൾക്ക; ആലയത്തിലേക്കുള്ള പ്രവേശനത്തെയും വിശുദ്ധമന്ദിരത്തിൽനിന്നുള്ള പുറപ്പാടുകളെയും നീ നല്ലവണ്ണം കുറിക്കൊൾക.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: ”മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്‍റെ സകലവ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ച് ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം നീ നല്ലവണ്ണം ശ്രദ്ധവച്ച് കണ്ണുകൊണ്ട് നോക്കി, ചെവികൊണ്ട് കേൾക്കുക; ആലയത്തിലേക്ക് പ്രവേശിക്കുന്നത് ആരെന്നും വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തേക്ക് പോകുന്നത് ആരെന്നും നീ നല്ലവണ്ണം കുറിക്കൊള്ളുക.”

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ സകലവ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ചു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ നല്ലവണ്ണം ശ്രദ്ധവെച്ചു കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേൾക്ക; ആലയത്തിലേക്കുള്ള പ്രവേശനത്തെയും വിശുദ്ധമന്ദിരത്തിൽനിന്നുള്ള പുറപ്പാടുകളെയും നീ നല്ലവണ്ണം കുറിക്കൊൾക.

Viz kapitola kopírovat




യെഹെസ്കേൽ 44:5

Následuj nás:

Reklamy


Reklamy