Online Bible

- Reklamy -




യെഹെസ്കേൽ 44:15 - സമകാലിക മലയാളവിവർത്തനം

15 “ ‘എന്നാൽ ഇസ്രായേൽജനം എന്നെ വിട്ടുപോയകാലത്ത് എന്റെ വിശുദ്ധമന്ദിരം കാവൽചെയ്തിരുന്നവരും സാദോക്കിന്റെ വംശത്തിലുള്ളവരുമായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷചെയ്യേണ്ടതിന് എന്നോട് അടുത്തുവരണം; അവർ മേദസ്സും രക്തവും എനിക്ക് അർപ്പിക്കാൻ എന്റെമുമ്പാകെ നിൽക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

15 ഇസ്രായേൽജനം വഴിതെറ്റിപ്പോയപ്പോൾ എന്റെ വിശുദ്ധമന്ദിരത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നവരും സാദോക്കിന്റെ സന്തതികളുമായ ലേവ്യാപുരോഹിതന്മാർ എന്റെ അടുക്കൽവന്ന് എനിക്കു ശുശ്രൂഷചെയ്യുകയും മേദസ്സും രക്തവും എനിക്കു സമർപ്പിക്കാൻവേണ്ടി എന്റെ മുമ്പിൽ നില്‌ക്കുകയും വേണം;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

15 യിസ്രായേൽമക്കൾ എന്നെ വിട്ട് തെറ്റിപ്പോയ കാലത്ത് എന്റെ വിശുദ്ധമന്ദിരത്തിന്റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യാപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവരികയും മേദസ്സും രക്തവും എനിക്ക് അർപ്പിക്കേണ്ടതിന് എന്റെ മുമ്പാകെ നില്ക്കയും വേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 ”യിസ്രായേൽ മക്കൾ എന്നെവിട്ടു തെറ്റിപ്പോയ കാലത്ത്, എന്‍റെ വിശുദ്ധമന്ദിരത്തിന്‍റെ കർത്തവ്യങ്ങൾ നിർവഹിച്ചിരുന്നവരും സാദോക്കിന്‍റെ പുത്രന്മാരുമായ ലേവ്യപുരോഹിതന്മാർ എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവന്ന്, എനിക്ക് മേദസ്സും രക്തവും അർപ്പിക്കേണ്ടതിന് എന്‍റെ മുമ്പാകെ നില്ക്കേണം” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 യിസ്രായേൽമക്കൾ എന്നെ വിട്ടു തെറ്റിപ്പോയ കാലത്തു എന്റെ വിശുദ്ധമന്ദിരത്തിന്റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തുവരികയും മേദസ്സും രക്തവും എനിക്കു അർപ്പിക്കേണ്ടതിന്നു എന്റെ മുമ്പാകെ നില്ക്കയും വേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

Viz kapitola kopírovat




യെഹെസ്കേൽ 44:15

Následuj nás:

Reklamy


Reklamy