യെഹെസ്കേൽ 43:7 - സമകാലിക മലയാളവിവർത്തനം7 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇത് എന്റെ സിംഹാസനത്തിനായുള്ള സ്ഥലവും എന്റെ പാദങ്ങൾ വെക്കാനുള്ള ഇടവുമാകുന്നു. ഇസ്രായേല്യരുടെ മധ്യേ ഞാൻ എന്നേക്കും വസിക്കുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേൽജനമോ അവരുടെ രാജാക്കന്മാരോ അവരുടെ വ്യഭിചാരംകൊണ്ടും അവരുടെ രാജാക്കന്മാരുടെ മരണത്തോട് അനുബന്ധിച്ച് നടത്തുന്ന ശവസംസ്കാരയാഗങ്ങൾകൊണ്ടും ഇനിമേലാൽ എന്റെ വിശുദ്ധനാമത്തെ മലീമസമാക്കുകയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 മനുഷ്യപുത്രാ, ഇവിടെയാണ് എന്റെ സിംഹാസനം, ഞാൻ കാലൂന്നുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേൽജനത്തിന്റെ മധ്യത്തിൽ ഇവിടെ ഞാൻ എന്നേക്കും വസിക്കും. ഇസ്രായേൽജനമോ, അവരുടെ രാജാക്കന്മാരോ ഇനിമേൽ അന്യദേവാരാധനകൊണ്ടോ തങ്ങളുടെ രാജാക്കന്മാരുടെ മൃതശരീരങ്ങൾ ഇവിടെ സംസ്കരിച്ചോ എന്റെ വിശുദ്ധനാമത്തെ മലിനമാക്കുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 അവൻ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, ഇതു ഞാൻ എന്നേക്കും യിസ്രായേൽമക്കളുടെ മധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അവിടുന്ന് എന്നോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രാ, ഇത് ഞാൻ എന്നേക്കും യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമോ, അവരുടെ രാജാക്കന്മാരോ, അവരുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ അവരുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഇതു ഞാൻ എന്നേക്കും യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും Viz kapitola |