യെഹെസ്കേൽ 43:13 - സമകാലിക മലയാളവിവർത്തനം13 “നീളംകൂടിയ മുഴപ്രകാരം യാഗപീഠത്തിന്റെ അളവുകൾ ഇവയാണ്: മുഴം ഒന്നിന് ഒരുമുഴവും നാലു വിരൽപ്പാടും. അതിന്റെ ചുവട് ഒരുമുഴം താഴ്ചയും ഒരുമുഴം വീതിയും ഉള്ളതായിരിക്കണം. അതിന്റെ അകത്ത് ചുറ്റുമുള്ളവയ്ക്ക് ഒരുചാൺ. യാഗപീഠത്തിന്റെ ഉയരം ഇപ്രകാരമായിരിക്കണം: Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 യാഗപീഠത്തിന്റെ അളവുകൾ മുഴം കണക്കിനാണ്. അതിന്റെ തറയുടെ ഉയരവും വീതിയും ഓരോ മുഴം വീതവും അതിനു ചുറ്റും ഒരു ചാൺ തള്ളിനില്‌ക്കുന്ന വക്കും ഉണ്ടായിരിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 മുഴപ്രകാരം യാഗപീഠത്തിന്റെ അളവ് ആവിത്-മുഴം ഒന്നിന് ഒരു മുഴവും നാലു വിരലും:- ചുവട് ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വക്ക് ഒരു ചാൺ. യാഗപീഠത്തിന്റെ ഉയരമാവിത്: Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 മുഴപ്രകാരം യാഗപീഠത്തിന്റെ അളവ് ഇവയാണ് മുഴം ഒന്നിന് ഒരു മുഴവും നാലു വിരലും: ചുവട് ഒരു മുഴം; വീതി ഒരു മുഴം; അതിന്‍റെ അകത്ത് ചുറ്റുമുള്ള വക്ക് ഒരു ചാൺ. യാഗപീഠത്തിന്‍റെ ഉയരം ഇപ്രകാരമാണ്: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു - മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും: ചുവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വക്കു ഒരു ചാൺ. യാഗപീഠത്തിന്റെ ഉയരമാവിതു: Viz kapitola |