യെഹെസ്കേൽ 23:42 - സമകാലിക മലയാളവിവർത്തനം42 “ഉല്ലാസഭരിതരായ ജനക്കൂട്ടത്തിന്റെ ഘോഷം അവളോടൊപ്പമുണ്ടായിരുന്നു. സാധാരണക്കാരായ ആളുകളോടൊപ്പം മരുഭൂമിയിൽനിന്ന് മദ്യപന്മാരെയും കോലാഹലക്കാരെയും വരുത്തി. അവർ അവളുടെയും അവളുടെ സഹോദരിയുടെയും കൈകളിൽ വളയിടുകയും തലയിൽ മനോഹരമായ കിരീടങ്ങൾ വെക്കുകയും ചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)42 എല്ലാം നിസ്സാരമായി കരുതുന്ന ഒരു പുരുഷാരത്തിന്റെ ശബ്ദഘോഷം അവരെ വലയം ചെയ്തിരുന്നു. സാധാരണജനത്തെ കൂടാതെ മരുഭൂമിയിൽനിന്ന് ആളയച്ചു വരുത്തിയ മദ്യപന്മാരും അവരോടൊപ്പം ഉണ്ടായിരുന്നു. അവർ രണ്ടു സ്‍ത്രീകളുടെയും കൈകളിൽ വളയും തലയിൽ മനോഹരമായ കിരീടവും അണിയിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)42 നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ച്, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വയ്ക്കയും ചെയ്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം42 നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടി ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ച്, മരുഭൂമിയിൽനിന്നു മദ്യപന്മാരെ വരുത്തി; അവർ അവരുടെ കൈകളിൽ വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വയ്ക്കുകയും ചെയ്തു.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)42 നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു. Viz kapitola |