യെഹെസ്കേൽ 22:18 - സമകാലിക മലയാളവിവർത്തനം18 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം എനിക്കു ലോഹക്കിട്ടമായിത്തീർന്നിരിക്കുന്നു; അവർ എല്ലാവരും ഉലയിൽ ചെമ്പും വെളുത്തീയവും ഇരുമ്പും കറുത്തീയവുമായിത്തീർന്നിരിക്കുന്നു; അവർ വെള്ളിയുടെ വെറും കിട്ടമായി മാറിയിരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 “മനുഷ്യപുത്രാ, ഇസ്രായേൽജനം എനിക്കു ലോഹക്കിട്ടമായിരിക്കുന്നു. അവരെല്ലാവരും വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കറുത്തീയവും ഉരുക്കിയ ഉലയിലെ കിട്ടംപോലെ ആയിരിക്കുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു കിട്ടമായിത്തീർന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരുമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ കിട്ടമായിത്തീർന്നിരിക്കുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്ക് ലോഹമാലിന്യമായിത്തീർന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ മാലിന്യമായിത്തീർന്നിരിക്കുന്നു.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു കിട്ടമായ്തീർന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ കിട്ടമായ്തീർന്നിരിക്കുന്നു; Viz kapitola |