Online Bible

- Reklamy -




യെഹെസ്കേൽ 20:47 - സമകാലിക മലയാളവിവർത്തനം

47 തെക്കേദിക്കിലെ കാടുകളോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾക്കുക, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങളെ അഗ്നിക്കിരയാക്കാൻ പോകുന്നു. അത് നിങ്ങളിലുള്ള എല്ലാ പച്ചമരത്തെയും ഉണങ്ങിയമരത്തെയും ദഹിപ്പിച്ചുകളയും. കത്തിയാളുന്ന ആ തീജ്വാല അണയ്ക്കപ്പെടുകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള സകലമുഖങ്ങളും അതിനാൽ കരിഞ്ഞുപോകും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

47 സർവേശ്വരന്റെ വചനം കേൾക്കുക; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ഇതാ ഞാൻ നിന്നെ അഗ്നിക്കിരയാക്കും. നിന്റെ സകല പച്ചമരങ്ങളും ഉണക്കമരങ്ങളും അതു ദഹിപ്പിക്കും. ആ അഗ്നിജ്വാല കെട്ടടങ്ങുകയില്ല. തെക്കു മുതൽ വടക്കുവരെ എല്ലാവരും അതിൽ ദഹിച്ചുപോകും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

47 തെക്കുള്ള കാട്ടിനോടു പറയേണ്ടത്: യഹോവയുടെ വചനം കേൾക്ക; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വയ്ക്കും; അതു നിന്നിൽ പച്ചയായുള്ള സകല വൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകല വൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

47 യഹോവയുടെ വചനം കേൾക്കുക; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്‍റെ നടുവിൽ തീ വയ്ക്കും; അത് നിന്നിൽ ഉള്ള സകല പച്ചവൃക്ഷത്തെയും ഉണങ്ങിയവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകുകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളെല്ലാം അതിനാൽ കരിഞ്ഞുപോകും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

47 യഹോവയുടെ വചനം കേൾക്ക; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വെക്കും; അതു നിന്നിൽ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും.

Viz kapitola kopírovat




യെഹെസ്കേൽ 20:47

Následuj nás:

Reklamy


Reklamy