യെഹെസ്കേൽ 12:16 - സമകാലിക മലയാളവിവർത്തനം16 എന്നാൽ അവർ പോകുന്ന ദേശങ്ങളിൽ തങ്ങളുടെ എല്ലാ മ്ലേച്ഛതകളും വിളിച്ചറിയിക്കേണ്ടതിന് അവരിൽ ചിലരെ ഞാൻ വാളിൽനിന്നും ക്ഷാമത്തിൽനിന്നും മഹാമാരിയിൽനിന്നും വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 അവർ പോകുന്ന ജനതകളുടെ ഇടയിൽ തങ്ങളുടെ മ്ലേച്ഛതകൾ ഏറ്റുപറയാൻവേണ്ടി അവരിൽ ഏതാനും പേരെ വാളിൽനിന്നും ക്ഷാമത്തിൽനിന്നും പകർച്ചവ്യാധിയിൽനിന്നും ഞാൻ രക്ഷിക്കും. ഞാനാണ് സർവേശ്വരൻ എന്ന് അപ്പോൾ അവർ അറിയും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകല മ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിനു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 എന്നാൽ അവർ പോയിരിക്കുന്ന ജനതകളുടെ ഇടയിൽ അവരുടെ സകലമ്ലേച്ഛതകളും വിവരിച്ചു പറയേണ്ടതിന് ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകലമ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും. Viz kapitola |