യെഹെസ്കേൽ 11:12 - സമകാലിക മലയാളവിവർത്തനം12 അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും; കാരണം നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ എന്റെ നിയമങ്ങൾ അനുസരിക്കുകയോ ചെയ്യാതെ നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ ആദർശങ്ങൾ അനുവർത്തിക്കുകയാണ് നിങ്ങൾ ചെയ്തത്.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 അങ്ങനെ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും. എന്റെ കല്പനകൾ അനുസരിച്ചു നിങ്ങൾ നടന്നില്ല; എന്റെ പ്രമാണങ്ങൾ നിങ്ങൾ പാലിച്ചതുമില്ല. എന്നാൽ ചുറ്റുമുള്ള ജനതകളുടെ പ്രമാണങ്ങൾ അനുസരിച്ചു നിങ്ങൾ ജീവിച്ചു.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 എന്റെ ചട്ടങ്ങളിൽ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്ന് അറിയും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 എന്‍റെ ചട്ടങ്ങളിൽ നടക്കുകയോ എന്‍റെ ന്യായങ്ങളെ ആചരിക്കുകയോ ചെയ്യാതെ, ചുറ്റുമുള്ള ജനതകളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്നു അറിയും.” Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 എന്റെ ചട്ടങ്ങളിൽ നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങൾ, ഞാൻ യഹോവ എന്നു അറിയും. Viz kapitola |