ആവർത്തനം 32:46 - സമകാലിക മലയാളവിവർത്തനം46 “ഈ ന്യായപ്രമാണത്തിലെ വചനങ്ങളെല്ലാം ശ്രദ്ധയോടെ അനുസരിക്കാൻ നിങ്ങൾ നിങ്ങളുടെ മക്കളോടു കൽപ്പിക്കേണ്ടതിന് ഇന്നു ഞാൻ നിങ്ങളോടു പ്രസ്താവിച്ച സകലവചനങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)46 “ഞാൻ ഇന്നു നിങ്ങളോടു കല്പിച്ച എല്ലാ വചനങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുക; ദൈവത്തിന്റെ ധർമശാസ്ത്രത്തിലെ കല്പനകളെല്ലാം വിശ്വസ്തതയോടുകൂടി അനുസരിച്ചു ജീവിക്കാൻ വേണ്ടി നിങ്ങളുടെ സന്താനങ്ങളോടും അവയെല്ലാം പറയുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)46 ഈ ന്യായപ്രമാണത്തിലെ വചനങ്ങളൊക്കെയും പ്രമാണിച്ചുനടക്കേണ്ടതിനു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാൻ തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വച്ചുകൊൾവിൻ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം46 ”ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ സകലവും പ്രമാണിച്ചു നടക്കേണം എന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിക്കുവാൻ, ഞാൻ ഇന്ന് നിങ്ങളോട് സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ സൂക്ഷിച്ചുകൊള്ളുവിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)46 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ വെച്ചുകൊൾവിൻ. Viz kapitola |