ആവർത്തനം 28:12 - സമകാലിക മലയാളവിവർത്തനം12 യഹോവ തന്റെ സ്വർഗീയഭണ്ഡാരം തുറന്ന് യഥാസമയം നിന്റെ ദേശത്തു മഴ നൽകുകയും നിന്റെ കൈകളുടെ പ്രവൃത്തികളെ അനുഗ്രഹിക്കുകയും ചെയ്യും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും, എന്നാൽ ആരിൽനിന്നും നീ കടം വാങ്ങുകയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 സർവേശ്വരൻ ആകാശത്തിലെ തന്റെ വിശിഷ്ട സംഭരണികൾ തുറന്ന് നിങ്ങളുടെ ദേശത്തിനു യഥാസമയം മഴ നല്‌കും; നിങ്ങളുടെ സകല പ്രവർത്തനങ്ങളെയും അവിടുന്ന് അനുഗ്രഹിക്കും. നിങ്ങൾ മറ്റു പല ജനതകൾക്കും വായ്പ കൊടുക്കും; എന്നാൽ നിങ്ങൾക്കു വായ്പ വാങ്ങേണ്ടിവരികയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 തക്കസമയത്തു നിന്റെ ദേശത്തിനു മഴ തരുവാനും നിന്റെ വേലയൊക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 തക്കസമയത്ത് നിന്‍റെ ദേശത്തിന് മഴ തരുവാനും നിന്‍റെ സകല പ്രയത്നത്തെയും അനുഗ്രഹിക്കുവാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജനതകൾക്ക് വായ്പ് കൊടുക്കും; എന്നാൽ നീ വായ്പ് വാങ്ങുകയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല. Viz kapitola |