ആവർത്തനം 25:7 - സമകാലിക മലയാളവിവർത്തനം7 എന്നാൽ തന്റെ സഹോദരന്റെ വിധവയെ വിവാഹംകഴിക്കാൻ ഒരുവന് ഇഷ്ടമില്ലെങ്കിൽ അവൾ നഗരവാതിൽക്കൽ ഗോത്രത്തലവന്മാരുടെ അടുത്തുചെന്ന് ഇപ്രകാരം പറയണം: “എന്റെ ഭർത്താവിന്റെ സഹോദരൻ, തന്റെ സഹോദരന്റെ നാമം ഇസ്രായേലിൽ നിലനിർത്താൻ വിസമ്മതിക്കുന്നു. അവൻ എന്നോട് ഭർത്തൃസഹോദരധർമം അനുഷ്ഠിക്കുന്നില്ല.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 എന്നാൽ മരിച്ചയാളുടെ സഹോദരൻ സഹോദരഭാര്യയെ സ്വീകരിക്കാൻ വിസമ്മതിച്ചാൽ അവൾ പട്ടണവാതില്‌ക്കൽ നഗരനേതാക്കന്മാരുടെ അടുക്കൽ ചെന്നു പറയണം: “എന്റെ ഭർത്തൃസഹോദരൻ സ്വസഹോദരന്റെ നാമം ഇസ്രായേലിൽ നിലനിർത്തുന്നതിനു വിസമ്മതിക്കുന്നു; ഭർത്തൃസഹോദരധർമം നിർവഹിക്കുന്നതുമില്ല.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവനു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതിൽക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: എന്റെ ദേവരനു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവരധർമം നിവർത്തിപ്പാൻ അവനു മനസ്സില്ല എന്നു പറയേണം. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ”സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിക്കുവാൻ അവനു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: “എന്‍റെ ഭർത്താവിന്‍റെ സഹോദരന് തന്‍റെ സഹോദരന്‍റെ പേര് യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോട് ദേവരധർമ്മം നിവർത്തിപ്പാൻ അവനു മനസ്സില്ല” എന്നു പറയേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവന്നു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: എന്റെ ദേവരന്നു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവരധർമ്മം നിവർത്തിപ്പാൻ അവന്നു മനസ്സില്ല എന്നു പറയേണം. Viz kapitola |