Online Bible

- Reklamy -




ആവർത്തനം 13:5 - സമകാലിക മലയാളവിവർത്തനം

5 ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിക്കുകയും അടിമവീട്ടിൽനിന്ന് വീണ്ടെടുക്കുകയുംചെയ്ത നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി സംസാരിക്കുകയും നിങ്ങൾ അനുസരിക്കേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ച വഴിയിൽനിന്ന് നിങ്ങളെ തെറ്റിക്കാനായി ശ്രമിക്കുകയും ചെയ്തതുകൊണ്ട് ആ പ്രവാചകനെയും സ്വപ്നക്കാരനെയും നിങ്ങൾ കൊല്ലണം. അങ്ങനെ നിങ്ങളുടെ നടുവിൽനിന്ന് തിന്മ നീക്കിക്കളയണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 ഈജിപ്തിൽനിന്ന് നിങ്ങളെ വിമോചിപ്പിച്ചവനും അടിമവീട്ടിൽനിന്ന് നിങ്ങളെ വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ സർവേശ്വരനോടു മത്സരിക്കാൻ നിങ്ങളോടു പറയുന്നതു പ്രവാചകനായാലും സ്വപ്നവ്യാഖ്യാതാവായാലും അയാളെ കൊന്നുകളയണം. അവിടുത്തെ വഴിയിൽനിന്നു നിങ്ങളെ വ്യതിചലിപ്പിക്കാൻ അയാൾ ശ്രമിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ച് അവന്റെ വാക്ക് കേൾക്കയും അവനെ സേവിച്ച് അവനോടു ചേർന്നിരിക്കയും വേണം.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 ആ പ്രവാചകനോ സ്വപ്നക്കാരനോ, മിസ്രയീം ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്ന് വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി ദ്രോഹം സംസാരിച്ച്, നിന്‍റെ ദൈവമായ യഹോവ നീ നടക്കുവാൻ കല്പിച്ച വഴിയിൽനിന്ന് നിന്നെ തെറ്റിക്കുവാൻ നോക്കിയതുകൊണ്ട് അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മദ്ധ്യത്തിൽനിന്ന് ദോഷം നീക്കിക്കളയേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.

Viz kapitola kopírovat




ആവർത്തനം 13:5

Následuj nás:

Reklamy


Reklamy