ദാനീയേൽ 11:16 - സമകാലിക മലയാളവിവർത്തനം16 വടക്കേദേശത്തിലെ രാജാവ് അക്രമിച്ചുമുന്നേറി അദ്ദേഹത്തിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും; അദ്ദേഹത്തോട് എതിർത്തുനിൽക്കാൻ ആർക്കും കഴിയുകയില്ല. കുറെ കാലത്തേക്ക് അദ്ദേഹം മനോഹരദേശത്തു തന്റെ സ്ഥാനം ഉറപ്പിക്കും. അദ്ദേഹത്തിന്റെ പക്കൽ സംഹാരശേഷി ഉണ്ടായിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ആക്രമണകാരി തന്നിഷ്ടംപോലെ പ്രവർത്തിക്കും. ആർക്കും അവനോടു എതിർത്തുനില്‌ക്കാൻ കഴികയില്ല. വാഗ്ദത്തദേശത്ത് അയാൾ നില്‌ക്കും. അത് അയാളുടെ കൈക്കരുത്തിൽ അമരും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 അവന്റെ നേരേ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും; ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കൈയിൽ സംഹാരം ഉണ്ടായിരിക്കും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 അവന്‍റെനേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നില്‍ക്കുകയില്ല; നാശം വിതയ്ക്കുവാനുള്ള ശക്തിയുമായി അവൻ മനോഹരദേശത്തു നില്ക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 അവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും. ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കയ്യിൽ സംഹാരം ഉണ്ടായിരിക്കും. Viz kapitola |