ആമോസ് 7:1 - സമകാലിക മലയാളവിവർത്തനം1 യഹോവയായ കർത്താവ് ഇതാണ് എന്നെ കാണിച്ചത്: രാജാവിന്റെ ഓഹരിയായ ആദ്യവിളവ് എടുത്തശേഷം, രണ്ടാമത്തെ വിളവ് വളർന്നുവരുന്ന സമയം, അവിടന്നു വെട്ടുക്കിളിക്കൂട്ടങ്ങളെ ഒരുക്കുകയായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 സർവശക്തനായ സർവേശ്വരൻ എനിക്ക് ഇപ്രകാരം ഒരു ദർശനം അരുളി: “കൊട്ടാരവളപ്പിലെ പുല്ല് അരിഞ്ഞെടുത്തശേഷം വീണ്ടും അതു മുളച്ചു പൊങ്ങിയപ്പോൾ സർവേശ്വരൻ വെട്ടുക്കിളിപ്പറ്റത്തെ സൃഷ്‍ടിച്ചു.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 യഹോവയായ കർത്താവ് എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: പുല്ല് രണ്ടാമതു മുളച്ചുതുടങ്ങിയപ്പോൾ അവൻ വിട്ടിലുകളെ നിർമ്മിച്ചു; അതു രാജാവിന്റെ വക പുല്ല് അരിഞ്ഞശേഷം മുളച്ച രണ്ടാമത്തെ പുല്ല് ആയിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യഹോവയായ കർത്താവ് എനിക്ക് കാണിച്ചുതന്നതെന്തെന്നാൽ: വിള രണ്ടാമത് മുളച്ചു തുടങ്ങിയപ്പോൾ അവിടുന്ന് വിട്ടിലുകളെ ഒരുക്കി: അത് രാജാവിന്‍റെ വക വിളവെടുത്തശേഷം മുളച്ച രണ്ടാമത്തെ വിള ആയിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവയായ കർത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാൽ: പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോൾ അവൻ വിട്ടിലുകളെ നിർമ്മിച്ചു: അതു രാജാവിന്റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു. Viz kapitola |