Online Bible

- Reklamy -




3 യോഹന്നാൻ 1:10 - സമകാലിക മലയാളവിവർത്തനം

10 അതുകൊണ്ടു ഞാൻ വന്നാൽ, ഞങ്ങളെ ദുഷിച്ച് അപവാദം പറയുന്ന അയാളുടെ പ്രവൃത്തി എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവരും. അയാൾ ആ പ്രവൃത്തികൊണ്ടും തൃപ്തനാകില്ലെന്നുമാത്രമല്ല, സഹോദരന്മാരെ സ്വീകരിക്കാൻ വിസമ്മതിക്കുകയും, അതിനു താത്പര്യപ്പെടുന്നവരെ തടയുകയും സഭയിൽനിന്നു പുറത്താക്കുകയുംചെയ്യുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 അവൻ അതുകൊണ്ടും തൃപ്തിപ്പെടാതെ, സഹോദരന്മാരെ സ്വീകരിക്കുവാൻ കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല, അതിനു മനസ്സുവയ്‍ക്കുന്നവരെ വിലക്കുകയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാൻ വരുന്നപക്ഷം, എനിക്കെതിരെ ദുഷ്ടവാക്കുകൾ പറഞ്ഞ് വീമ്പടിക്കുന്നത് ഞാൻ അവന്റെ ശ്രദ്ധയിൽകൊണ്ടുവരും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന് ഓർമ വരുത്തും. അവൻ അങ്ങനെ ചെയ്യുന്നതു പോരാ എന്നുവച്ചു താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിനു മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങൾക്ക് എതിരെ ദുർവ്വാക്കുകൾ പറഞ്ഞ് അവഹേളിച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തികൾ അവനു ഓർമ്മവരുത്തും. അവൻ ഇങ്ങനെ ചെയ്യുന്ന പ്രവൃത്തികളിൽ തൃപ്തനാകാതെ താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നത് മാത്രമല്ല, അതിന് മനസ്സുള്ളവരെ വിരോധിക്കുകയും സഭയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അതുകൊണ്ടു ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഓർമ്മവരുത്തും. അവൻ അങ്ങനെ ചെയ്യുന്നതു പോരാ എന്നുവെച്ചു താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിന്നു മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു.

Viz kapitola kopírovat




3 യോഹന്നാൻ 1:10

Následuj nás:

Reklamy


Reklamy