2 ശമൂവേൽ 20:2 - സമകാലിക മലയാളവിവർത്തനം2 അങ്ങനെ ഇസ്രായേൽജനമെല്ലാം ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയെ അനുഗമിച്ചു. എന്നാൽ യെഹൂദാജനമാകട്ടെ, യോർദാൻമുതൽ ജെറുശലേംവരെയുള്ള തങ്ങളുടെ യാത്രയിൽ രാജാവിനോടു ചേർന്നുനിന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 അതു കേട്ട് ഇസ്രായേല്യർ ദാവീദിനെ ഉപേക്ഷിച്ചു ബിക്രിയുടെ പുത്രനായ ശേബയുടെ പക്ഷത്തു ചേർന്നു. യെഹൂദ്യരാകട്ടെ ദാവീദുരാജാവിന്റെ പക്ഷത്തുതന്നെ നിന്നു; യോർദ്ദാൻമുതൽ യെരൂശലേംവരെ അവർ അദ്ദേഹത്തെ അനുഗമിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 അപ്പോൾ യിസ്രായേലൊക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; യെഹൂദാപുരുഷന്മാരോ യോർദ്ദാൻ തുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേർന്നുനടന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; എന്നാൽ യെഹൂദാപുരുഷന്മാർ യോർദ്ദാൻതുടങ്ങി യെരൂശലേംവരെ അവരുടെ രാജാവിനോട് കൂറ് പുലർത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അപ്പോൾ യിസ്രായേൽ ഒക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേർന്നു; യെഹൂദാപുരുഷന്മാരോ യോർദ്ദാൻതുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേർന്നുനടന്നു. Viz kapitola |