Online Bible

- Reklamy -




2 ശമൂവേൽ 20:1 - സമകാലിക മലയാളവിവർത്തനം

1 ബെന്യാമീൻഗോത്രക്കാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു നീചൻ ഉണ്ടായിരുന്നു. അവൻ കാഹളം ഊതിക്കൊണ്ട് വിളിച്ചുപറഞ്ഞു: “നമുക്ക് ദാവീദിൽ യാതൊരു ഓഹരിയുമില്ല, യിശ്ശായിപുത്രനിൽ യാതൊരു പങ്കുമില്ല! ഇസ്രായേലേ, ഓരോരുത്തനും അവനവന്റെ കൂടാരത്തിലേക്കു മടങ്ങിപ്പോകുക!”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

1 ബെന്യാമീൻഗോത്രത്തിലെ ബിക്രിയുടെ പുത്രൻ ശേബ എന്ന ഒരു നീചനായ മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അവൻ കാഹളമൂതി പറഞ്ഞു: “ദാവീദുമായി നമുക്ക് എന്തു ബന്ധം? യിശ്ശായിയുടെ പുത്രനിൽ നമുക്ക് എന്ത് അവകാശം? ഇസ്രായേല്യരേ, നിങ്ങൾ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിൻ.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

1 എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: “ദാവീദിൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകനിൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ എല്ലാവരും വീട്ടിലേക്കു പൊയ്ക്കൊള്ളുവിൻ” എന്നു പറഞ്ഞു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചൻ അവിടെ ഉണ്ടായിരുന്നു; അവൻ കാഹളം ഊതി: ദാവീദിങ്കൽ നമുക്കു ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ, നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.

Viz kapitola kopírovat




2 ശമൂവേൽ 20:1

Následuj nás:

Reklamy


Reklamy