Online Bible

- Reklamy -




2 രാജാക്കന്മാർ 7:19 - സമകാലിക മലയാളവിവർത്തനം

19 അപ്പോൾ, “യഹോവ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നാലും അതു സാധ്യമാണോ?” എന്ന് ആ ഉദ്യോഗസ്ഥൻ ദൈവപുരുഷനോടു ചോദിച്ചിരുന്നു. “നിന്റെ സ്വന്തംകണ്ണുകൊണ്ട് നീ അതു കാണും; എന്നാൽ നീ അതു ഭക്ഷിക്കുകയില്ല” എന്നു ദൈവപുരുഷൻ അയാളോടു മറുപടിയും പറഞ്ഞിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

19 സർവേശ്വരൻ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നാൽ പോലും ഇതു സംഭവിക്കുമോ” എന്ന് ഈ അംഗരക്ഷകൻ പ്രവാചകനോട് ചോദിച്ചതാണ്. അപ്പോൾ പ്രവാചകൻ പറഞ്ഞു: “നിന്റെ കണ്ണുകൊണ്ടു നീ കാണും; എങ്കിലും അതിൽനിന്നു ഭക്ഷിക്കുകയില്ല.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

19 ഈ അകമ്പടിനായകൻ ദൈവപുരുഷനോട്: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന് അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 ഈ അകമ്പടിനായകൻ ദൈവപുരുഷനോട്: “യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ?” എന്നുത്തരം പറഞ്ഞു. അതിന് അവൻ: “നിന്‍റെ കണ്ണുകൊണ്ട് നീ അത് കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല” എന്നു പറഞ്ഞിരുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവൻ; നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.

Viz kapitola kopírovat




2 രാജാക്കന്മാർ 7:19

Následuj nás:

Reklamy


Reklamy