2 രാജാക്കന്മാർ 6:28 - സമകാലിക മലയാളവിവർത്തനം28 പിന്നീട് അദ്ദേഹം: “എന്താണു നിന്റെ സങ്കടം?” എന്നന്വേഷിച്ചു. അവൾ മറുപടി പറഞ്ഞു: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവരിക; നമുക്കിന്ന് അവനെ തിന്നാം; നാളെ നമുക്ക് എന്റെ മകനെ പാകപ്പെടുത്തി തിന്നാം!’ എന്നു പറഞ്ഞു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 “നിന്റെ പ്രശ്നം എന്ത്” രാജാവു ചോദിച്ചു. അവൾ പറഞ്ഞു: “ഈ സ്ത്രീ എന്നോട് ‘നിന്റെ മകനെ കൊണ്ടുവരിക; ഇന്നു നമുക്ക് അവനെയും നാളെ എന്റെ മകനെയും ഭക്ഷിക്കാം’ എന്നു പറഞ്ഞു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 രാജാവ് പിന്നെയും അവളോട്: നിന്റെ സങ്കടം എന്ത് എന്നു ചോദിച്ചതിന് അവൾ: ഈ സ്ത്രീ എന്നോട്: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 രാജാവ് പിന്നെയും അവളോട്: “നിന്റെ സങ്കടം എന്ത്?” എന്നു ചോദിച്ചു. അതിന് അവൾ: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം’ എന്നു പറഞ്ഞു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 രാജാവു പിന്നെയും അവളോടു: നിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഈ സ്ത്രീ എന്നോടു: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു. Viz kapitola |